07:56am 13 November 2026
NEWS
തിരുട്ട് ഗ്രാമത്തെ പോലും നാണിപ്പിക്കുന്ന കളവാണ് കേരളത്തിൽ പിണറായിയും സംഘവും നടത്തുന്നതെന്ന് യു ഡി എഫ് ജില്ലാ നേതൃയോഗം.
22/10/2025  07:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരുട്ട് ഗ്രാമത്തെ പോലും നാണിപ്പിക്കുന്ന കളവാണ് കേരളത്തിൽ പിണറായിയും സംഘവും നടത്തുന്നതെന്ന് യു ഡി എഫ് ജില്ലാ നേതൃയോഗം.

കൊച്ചി :  തിരുട്ട് ഗ്രാമത്തെ പോലും നാണിപ്പിക്കുന്ന കളവാണ് കേരളത്തിൽ പിണറായിയും സംഘവും നടത്തുന്നതെന്ന് യു ഡി എഫ് ജില്ലാ നേതൃയോഗം.അയ്യപ്പൻ്റെ സംരക്ഷണത്തിന് വേണ്ടി കൂടി വിശ്വാസികൾ വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പുകളാണ്  കേരളത്തിൽ ഇനി നടക്കാൻ പോകുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ ബാബു എം എൽ എ പറഞ്ഞു.സ്വർണം കണ്ടാൽ മോഷ്‌ടിക്കാതിരിക്കാൻ സർക്കാരിനും സി പി എമ്മുകാർക്കും കഴിയാത്ത നിലയിലായെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ചെയർമാൻ ഡൊമിനിക്  പ്രസൻ്റേഷൻ അധ്യക്ഷനായി.ഈ മാസം 25 നകം യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനുകളും 30 നകം മണ്ഡലം കൺമെൻഷനുകളും നടത്താൻ യോഗം തീരുമാനിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു ഡി എഫ് വൻ വിജയം നേടുമെന്നും യോഗം വിലയിരുത്തി.

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ, യു ഡി എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ്, കെ പി സി സി ജനറൽ സെക്രട്ടറി വി പി സജീന്ദ്രൻ, ഡെപ്യൂട്ടി ചെയർമാൻ ടി യു കുരുവിള, എൻ വി സി അഹമ്മദ് സാഹിബ്, അബ്ദുൽ ഗഫൂർ, കെഎം അബ്ദുൽ മജീദ്, എൻ വേണുഗോപാൽ, റെജി ജോർജ്ജ്, അഡ്വ. ജെ കൃഷ്ണകുമാർ, വി കെ സുനിൽകുമാർ, ബൈജു മേനാച്ചേരി, എൻ ഒ ജോർജ്ജ്‌, പി രാജേഷ്, വി എസ് പ്രകാശൻ, എം എ ചന്ദ്രശേഖരൻ, സേവി കുരിശുംമൂട്ടിൽ, പി ജെ ജോയി, തമ്പി ചെള്ളാത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img